19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 14 December 2014

പുത്തന്‍ സാങ്കേതങ്ങള്‍ പ്രാദേശിക ചിത്രങ്ങള്‍ക്ക് ഗുണകരം

ചലച്ചിത്രമേഖലയിലേക്കുള്ള നൂതന സങ്കേതങ്ങളുടെ കടന്നുവരവ് പ്രാദേശിക സിനിമകളുടെ നിര്‍മാണത്തില്‍ലും വിതരണത്തിലും ഏറെ മാറ്റങ്ങള്‍ വരുത്തുമെന്ന് സൊസൈറ്റി ഓഫ് മോഷന്‍ പിക്‌ച്ചേഴ് ആന്‍ഡ് ടെലിവിഷന്‍ എഞ്ചിനീയേഴ്‌സ് ഇന്ത്യയുടെ ചെയര്‍മാന്‍ ഉജ്വല്‍ നിര്‍ഗുഡ്കര്‍ പറഞ്ഞു. മേളയോടനുബന്ധിച്ച് ഹൈസിന്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിലിം പ്രിന്റും ഡി.സി.പിയും ഉപേക്ഷിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ ക്ലൗഡ് സ്റ്റോറേജ് എന്ന വിതരണോപാധിയിലേക്ക് സിനിമാലോകം ചുവടുവെക്കും. ഏറ്റവും കൂടുതല്‍ സിനിമ നിര്‍മിക്കപ്പെടുമ്പോഴും ഇന്ത്യയില്‍ സിനിമയുടെ വ്യാവസായിക സാധ്യത വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല. സിനിമയ്ക്കുവേണ്ട സാങ്കേതിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാന്‍ കഴിയണം.

ഇന്റര്‍നെറ്റ് ടു എന്ന സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം വഴി തിയേറ്ററുകള്‍ ഇല്ലെങ്കിലും സിനിമയുടെ വിതരണം സാധ്യമാക്കാം. നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് സിനിമ പ്രേക്ഷകരിലേക്കെത്തുന്നരീതിയും സമീപഭാവിയില്‍ തന്നെ നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെസ്റ്റിവെല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓണ്‍ട്രില്ല ഹസ്‌റ പ്രതാപ് സന്നിഹിതയായിരുന്നു.

No comments:

Post a Comment