19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 14 December 2014

മേള സിനിമകളുടെ വൈവിധ്യം കൊണ്ട് ആശ്ചര്യപ്പെടുത്തി: ഹുസൈന്‍ ഷഹാബി

രാജ്യാന്തര ചലച്ചിത്രമേളയിലെ ജനപങ്കാളിത്തവും പ്രദര്‍ശിപ്പിക്കുന്ന ലോകോത്തര സിനിമകളുടെ വൈവിധ്യവും ആശ്ചര്യപ്പെടുത്തിയെന്ന് ഇറാനിയന്‍ സിനിമാ സംവിധായകന്‍ ഹുസൈന്‍ ഷഹാബി പറഞ്ഞു. ഹൈസിന്തില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെയും ഇതര കലകളുടെയും കാര്യത്തില്‍  ഇറാനില്‍ നിലനില്‍ക്കുന്ന യാഥാസ്ഥിതിക സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമയോടുള്ള മലയാളികളുടെ തുറന്ന സമീപനം ആദരണീയമാണ്.
Hossein Shahabi (Press Meet)
ഇന്ത്യന്‍ സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പിലൂടെ പൂര്‍ണമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന് സംവിധായകന്‍ രാജ് അമിത് കുമാര്‍ അഭിപ്രായപ്പെട്ടു. 'ബ്ലിമിഷ് ലൈറ്റ്' എന്ന തന്റെ പുതിയ സിനിമയിലൂടെ സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള വ്യത്യസ്ത വീക്ഷണമാണ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്. നിലവിലെ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് സിനിമയിലൂടെ  അഭിപ്രായം പൂര്‍ണരൂപത്തില്‍ ജനങ്ങളിലെത്തിക്കാന്‍ സാധിക്കില്ല. അതിനാല്‍ വലിയ മാറ്റങ്ങള്‍ക്കുവഴിവെക്കുന്ന 'സമരങ്ങള്‍' സിനിമയിലൂടെ സാധ്യമല്ല. എങ്കിലും അതിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമയം, സ്ഥലം, വ്യക്തിയുടെ മാനസിക നില എന്നിവ തമ്മില്‍ അന്തര്‍ധാരയായുള്ള നൂല്‍ബന്ധമാണ് '89' എന്ന തന്റെ ചിത്രത്തിലൂടെ അവതരിപ്പിച്ചതെന്ന് സംവിധായകന്‍ മനോജ് മിഷിഗന്‍ പറഞ്ഞു. എഡിറ്റിങ്ങിലെ നൂതന സാങ്കേതികവിദ്യയുപയോഗിച്ച് വേഗതയിലൂടെ ആശയസംവേദനം നടത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത നിര്‍മാണ രീതിയിലെ ബുദ്ധിമുട്ടുകള്‍ നൂതനസങ്കേതങ്ങളിലൂടെ അതിവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്ന് 'ഒരാള്‍പൊക്കം' എന്ന സിനിമയിലെ അഭിനേതാവ് പ്രകാശ് ബാരെ  പറഞ്ഞു.  സിനിമയുടെ ചിത്രസംയോജകന്‍ സങ്കല്‍പ് ബൗവ്മിക്, പ്രോഗ്രാം ഡയറക്ടര്‍ ഇന്ദു ശ്രീകണ്ഠ് എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment