19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 14 December 2014

ഓപ്പണ്‍ഫോറത്തിന് സജീവ ഇടപെടലോടെ തുടക്കം

   മേളയുടെ മൂന്നാം ദിവസം ന്യൂ തിയേറ്ററില്‍ നടന്ന ഓപ്പണ്‍ ഫോറം കലാമൂല്യമുള്ള പ്രാദേശികഭാഷാ സിനിമകളെ എങ്ങനെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നത്് ചര്‍ച്ചചെയ്തു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിച്ച ഓപ്പണ്‍ ഫോറം സജീവ ഇടപെടലിലൂടെ ശ്രദ്ധേയമായി. 
 കലാമൂല്യമുള്ള പ്രാദേശിക ഭാഷാചിത്രങ്ങള്‍ക്ക് അന്തര്‍ദേശിയ ചലച്ചിത്രോത്സവങ്ങളില്‍ വേണ്ടത്ര പ്രോത്സാഹനം കിട്ടുന്നില്ലെന്ന ആശങ്ക കാസ്റ്റിങ് ഡയറക്ടര്‍ ഉമാ ഡാകുണ്‍ഹ പങ്കുവെച്ചു. എന്നാല്‍ മേളകളില്‍ ഉള്‍പ്പെടുത്തുക എന്നതിനേക്കാള്‍ പ്രാദേശിക ഭാഷാസിനിമകളുടെ കലാമൂല്യം വര്‍ധിപ്പിച്ച് കൂടുതല്‍ സ്വീകാര്യമാക്കുകയാണ് വേണ്ടതെന്ന് ഗോനുല്‍ ഡോന്‍മസ് കോളിന്‍ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യത്തെ 39 ഓളം ഭാഷകളില്‍  സിനിമകള്‍ നിര്‍മിക്കപ്പെടുന്നുണ്ടെങ്കിലും കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക്  വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ല.  സ്വീകാര്യത വര്‍ധിക്കുന്നതോതില്‍  മികവുറ്റ പ്രാദേശികഭാഷാചിത്രങ്ങള്‍ക്ക് അന്തര്‍ദേശീയതലത്തില്‍ അംഗീകാരം ലഭിക്കുമെന്ന് ഓപ്പണ്‍ ഫോറം വിലയിരുത്തി. 

മാധ്യമപ്രവര്‍ത്തകന്‍ എം.ജി. രാധാകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.  അടൂര്‍ ഗോപാലകൃഷ്ണന്‍, ഗോനുല്‍ ഡോന്‍മസ് കോളിന്‍, അമൃത് ഗാന്‍ഗര്‍, ടി. രാജീവ് നാഥ്, ഉമാ ഡാകുണ്‍ഹ തുടങ്ങിയവര്‍ സംവദിച്ചു.

No comments:

Post a Comment