19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

നിത്യഹരിത നായകന്റെ ഓര്‍മ്മകളുമായി ഫോട്ടോപ്രദര്‍ശനം

നിത്യഹരിതനായകന്‍ പ്രേം നസീറിന്റെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം 'പ്രേംനസീര്‍: നിത്യഹരിത സ്മരണകള്‍'  ന്യൂ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ നടന്‍ മധു ഉദ്ഘാടനം ചെയ്തു. സിനിമാ ഫോട്ടോഗ്രാഫര്‍ ആര്‍. ഗോപാലകൃഷ്ണന്റെ  ശേഖരത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്  ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സിനിമകളിലെ ദൃശ്യങ്ങള്‍ കൂടാതെ വ്യക്തിജീവിതത്തിലെ ഫോട്ടോകളും നസീറിന്റെ കൈപ്പടയുംപ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നസീര്‍ സഹോദരിക്ക് അയച്ച കത്തും പൂര്‍ത്തിയാകാത്ത ചിത്രമായ 'തിടമ്പി'ലെ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

No comments:

Post a Comment