19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Sunday 14 December 2014

ദൃശ്യമാണ് സിനിമയുടെ ഭാഷ: സജിന്‍ ബാബു

ദൃശ്യമാണ് സിനിമയുടെ ഭാഷയെന്ന് സംവിധായകന്‍ സജിന്‍ ബാബു. ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'അസ്മയം വരെ' എന്ന സിനിമയുടെ സംവിധായകനായ സജിന്‍ മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ദൃശ്യങ്ങളിലൂടെ വൈകാരിക തലങ്ങളെ പ്രകടിപ്പിക്കാന്‍ സാധിക്കും. തന്റെ സിനിമയില്‍ 15 സംഭാഷണങ്ങള്‍ മാത്രമാണുള്ളത്. സബ്‌ടൈറ്റിലുകളില്ലെങ്കിലും സിനിമയുടെ ഭാഷ ഏവര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റേതൊരു സ്വതന്ത്ര സിനിമയാണ്. എന്നാല്‍ മലയാളത്തില്‍ ഇത്തരം സിനിമകള്‍ക്ക് വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്. കാലത്തെ അതിജീവിക്കാന്‍ കഴിയുന്നതായിരിക്കണം സിനിമയെന്നും സമാന്തര സിനിമകള്‍ക്ക് മലയാളത്തില്‍ മികച്ച മാര്‍ക്കറ്റ് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡുകള്‍ ഒരിക്കലും പ്രേക്ഷകന്റെ താത്പര്യങ്ങള്‍ക്ക് വിലകൊടുക്കുന്നില്ലെന്ന് 'ബ്ലമിഷ്ഡ് ലൈറ്റ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജ് അമിത് കുമാര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരുന്നു മേളയില്‍ നടന്നത്. അസ്വാതന്ത്ര്യത്തെക്കുറിച്ച് സിനിമയിലൂടെ സംസാരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. കാഴ്ചയുടെ ശീലം വ്യക്തികള്‍ക്കനുസൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യന്റെ മനഃശാസ്ത്രപരമായ വൈവിധ്യതയാണ് തന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്ന് മിത്ത് ഓഫ് ക്ലിയോപാട്രയുടെ സംവിധായകന്‍ എം. അതേയപാര്‍ഥ പറഞ്ഞു.

ബംഗാളി ചിത്രം 89' ന്റെ സംവിധായകന്‍ മനോജ് മിഷിഗന്‍, എഡിറ്റര്‍ സങ്കല്പ് ഭൗമിക്, മിത്ത് ഓഫ് ക്ലിയോപാട്രയിലെ മുഖ്യനടന്‍ ടോമ് ആള്‍ട്ടര്‍, ഫിലിം ക്രിട്ടിക് സൈബാള്‍ ചാറ്റര്‍ജി സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment