19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

നല്ല സിനിമകള്‍ക്ക് സംഗീതം വേണ്ട: ഹുസൈന്‍ ഷഹാബി

മികച്ച തിരക്കഥയിലും സംവിധാനത്തിലും പിറക്കുന്ന സിനിമകള്‍ക്ക് സംഗീതം അനാവശ്യ അലങ്കാരമാണെന്ന് ഇറാനിയന്‍ സംവിധായകന്‍ ഹുസൈന്‍ ഷഹാബി പറഞ്ഞു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'ദി ബ്രൈറ്റ് ഡേ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് അദ്ദേഹം. ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെഹറാന്‍ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് താന്‍ സംഗീതം അഭ്യസിച്ചുവെങ്കിലും സ്വന്തം സിനിമകളില്‍ സംഗീതം ഉപയോഗിക്കാറില്ല. മിക്ക ഇറാന്‍ സിനിമകളും സാമൂഹ്യ പ്രശ്‌നങ്ങളെയാണ് വരച്ചുകാട്ടുന്നത്. തന്റെ സിനിമയും വ്യത്യസ്തമല്ല. സംഗീതമില്ലാതെ  മികവോടെ ജീവിതത്തിന്റെ നാനാ വശങ്ങള്‍ ആവിഷ്‌കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നൂറോളം പേര്‍ ചേര്‍ന്നാണ് തന്റെ ചിത്രം നിര്‍മ്മിച്ചതെന്ന് ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ പരിപാടിയില്‍ പറഞ്ഞു. ജനപങ്കാളിത്തത്തിലൂടെ പണം കണ്ടെത്തി ചിത്രം നിര്‍മിച്ചു. ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പനോരമവിഭാഗത്തിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് നിരാശാജനകമാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുക അര്‍ഹരായവര്‍ക്ക് ലഭിച്ചാല്‍ വലിയ പ്രോത്സാഹനമായി മാറും. സിനിമാ നിരൂപകന്‍ സൈബാള്‍ ചാറ്റര്‍ജി, സംവിധായകന്‍ ബാലു കിരിയത്ത്, നടന്‍ പ്രകാശ് ബാരെ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment