19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

പുതുതലമുറ സംവിധായകരെ പ്രോത്സാഹിപ്പിക്കണം: അടൂര്‍

ഫിലിം മാര്‍ക്കറ്റിന് തുടക്കമായി സമരസപ്പെടാതെ മികച്ച ചിത്രങ്ങള്‍ ഒരുക്കുന്ന പുതുതലമുറയിലെ സംവിധായകര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കണമെന്ന്  ചലച്ചിത്രമേളയുടെ ഉപദേശക സമിതി ചെയര്‍മാന്‍ അടൂര്‍ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഹോട്ടല്‍ ഹൈസെന്തില്‍ മലയാള ചിത്രങ്ങളുടെ പരിപോഷണം ലക്ഷ്യമിട്ട്  സംഘടിപ്പിക്കുന്ന ഫിലിം മാര്‍ക്കറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിലിം മാര്‍ക്കറ്റിന്റെ ഭാഗമായി എല്ലാ ദിവസവും ഹൈസെന്തില്‍ മലയാള സിനിമാ പ്രദര്‍ശനവും സെമിനാറുകളും നടക്കും.  വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സ്വന്തം നാട്ടിലെ പ്രദര്‍ശനത്തിനായി മലയാള ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിനും സൗകര്യമുണ്ട്.  മത്സരവിഭാഗമായ ഓപ്പണ്‍മാര്‍ക്കറ്റില്‍ 18 മലയാള ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും. അസ്തമയം വരെ, സഹീര്‍, ജലാംശം, ആലിഫ്, കാള്‍ട്ടന്‍ ടവേഴ്‌സ്, ഞാന്‍, ഒരാള്‍പൊക്കം, വിദൂഷകന്‍, 1983, 101 ചോദ്യങ്ങള്‍, കളിയച്ഛന്‍, ക്രൈം നം 89, കന്യകാ ടാക്കീസ്, ഇംഗ്ലീഷ്, സെല്ലുലോയ്ഡ്, അഞ്ച് സുന്ദരികള്‍, വേനല്‍ ഒടുങ്ങാതെ, അന്നയും റസൂലും എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് പുരസ്‌കാരം നല്‍കും. വിവിധ രാജ്യാന്തര മേളകളിലേക്ക് ചലച്ചിത്ര അക്കാമദി ഈ ചിത്രങ്ങളെ പ്രമോട്ട് ചെയ്യും. ഹോങ്കോങ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ജേക്കബ് വോങ്, ലാ വിനാലെ ഡി വെനീസിലെ ഇറ്റലി കണ്‍സള്‍ട്ടന്റ് പൗലോ ബര്‍ട്ടോളിന്‍ എന്നിവരടങ്ങുന്നതാണ് ജൂറി.

No comments:

Post a Comment