19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 6 December 2014

നൂറിന്റെ നിറവില്‍ തുര്‍ക്കി പാക്കേജ്

View/Download: PDFPMDDOC
രാജ്യാന്തര ചലച്ചിത്രമേളയുടെ കണ്‍ട്രി ഇന്‍ ഫോക്കസ് വിഭാഗത്തില്‍ എട്ട് തുര്‍ക്കി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. തുര്‍ക്കി സിനിമയുടെ നൂറാം വാര്‍ഷികാഘോഷവേളയിലാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ തുര്‍ക്കിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   നവ ഉദാരവത്‌വൃത തുര്‍ക്കിയുടെ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ വൈവിധ്യങ്ങളും അവ്യക്തതകളും ഈ സിനിമകള്‍ അനാവരണം ചെയ്യുന്നു.
തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ യാസിം ഉസ്തൗഗ്ലു സംവിധാനം ചെയ്ത സിനിമയാണ് 'പണ്ടോറാസ് ബോക്‌സ്'. അമ്മയെ കാണാതായതിനെ തുടര്‍ന്ന് അകന്നു കഴിഞ്ഞ മൂന്ന് സഹാദരങ്ങള്‍ മറ്റൊരു സാഗചര്യത്തില്‍  ഒന്നിച്ചു കൂടേണ്ടിവരുന്ന കഥയാണിത്.  ഗ്രീക്ക് പുരാണത്തിലെ പണ്ടോരയുടെ പെട്ടി തുറന്നതുപോലെ അവര്‍ക്കു ചുറ്റും പരിഹരിക്കപ്പെടാനാവാത്ത പ്രശ്‌നങ്ങളും  കൂടുന്നു.
സെരന്‍ യോസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'മജോറിറ്റി'. അച്ഛന്റെ കിരാതമായ പെരുമാറ്റത്തിനെതിരെ കലഹിച്ചുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ യുവാവായ മെര്‍ത്ഖാന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്ന്. ന്യൂനപക്ഷ ഗോത്ര വിഭാഗത്തിലെ യുവതിയെ പ്രണയിക്കുന്ന അയാള്‍ക്ക് ഒടുവില്‍ ഭൂരിപക്ഷത്തിന്റെ സാമൂഹിക മൂല്യങ്ങള്‍ക്കുമുന്നില്‍ തലകുനിക്കേണ്ടിവരുന്നു.
ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ക്രിസ്റ്റല്‍ ബെയര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് 'നൈറ്റ് ഓഫ് ദി സൈലന്‍സ്'. റെയ്‌സ് ക്ലിക്കിന്റേതാണ് തിരക്കഥയും സംവിധാനവും.  പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വരനോ വധുവിനോ അവസരമില്ലാത്ത ഒരു സാമ്പ്രദായിക തുര്‍ക്കി വിവാഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തുര്‍ക്കി-ജര്‍മനി സംയുക്ത സംരംഭത്തില്‍ പിറന്ന 'യോസ്ഗാട്ട് ബ്ലൂസ്' സംവിധാനം ചെയ്തത്  മഹ്മത് ഫൈസല്‍ കോസ്‌കം ആണ്. യാവൂസ് എന്ന പ്രശസ്ത പാട്ടുകാരന്റെ ജീവിതമാണ് ഇതിവൃത്തം. ഭാര്യയുടെ മരണത്തോടെ ഏകാന്തതയിലാകുന്ന യാവൂസിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അതിഥികളിലൂടെ സിനിമ പുരോഗമിക്കുന്നു.
തുര്‍ക്കിയിലെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ഹൂസൈന്‍ കറാബെ സംവിധാനം ചെയ്ത 'കം ടു  മൈ വോയ്‌സ്'. കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദിഷ് മലയോരഗ്രാമത്തിലെ ബര്‍ഫി എന്ന വൃദ്ധയും ചെറുമകള്‍ ജിയാനുമാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ന്യൂനപക്ഷസമൂഹം തങ്ങളുടെ നിലനില്‍പ്പിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്നു.
മെഹ്മത് എറില്‍മസ് സംവിധാനം ചെയ്ത ചിത്രമാണ് 'എ ഫയര്‍ ഗ്രൗണ്ട് അട്രാക്ഷന്‍'. ആധുനിക നാടോടിക്കഥപോലെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം നാടന്‍ പദാവലികൊണ്ടും ദൃശ്യങ്ങള്‍ കൊണ്ടും സമൃദ്ധമാണ്. ചന്തെെമതാനത്തിനടുത്ത് േജാലി െചയ്യുന്ന ജമാെലന്ന സാധാരണക്കാരെന്റയും െെമതാനത്തിെല കൂടാരങ്ങൡ അലഞ്ഞ് പാട്ടുപാടുന്ന െനഴ്‌സന്‍ എന്ന പാട്ടുകാരിയുെടയും പ്രണയകഥയാണ് 'എ െഫയര്‍ ്രഗൗണ്ട് അ്രടാക്ഷന്‍'.  ജനങ്ങളുെട െെവകാരികതകൡേലക്ക് സിനിമ ഇടെപടുന്നത്  മാനുഷിക പരിഗണനയോെടയാണ്. ദുരിതപൂര്‍ണവും േവദനാജനകവുമായ ഇവരുെട ജീവിതെത്ത ബാധിക്കുന്ന സാമ്പത്തിക തകര്‍ച്ചെയയും സിനിമ പരോക്ഷമായി  ്രപേമയമാക്കുന്നു.

റസ്‌റ്ററന്റ് ക്ലീനറായി േജാലി െചയ്യുന്ന നിഹാത് എന്ന അവിവാഹിത യുവാവിെന്റ കഥയാണ് 'െഎ ആം േനാട്ട് ഹിം' പറയുന്നത്. സുഹൃത്തുക്കേളാെടാത്തും ഒരു െെലംഗികെത്താഴിലാൡക്കൊപ്പവും അവന്‍ സ്ഥിരമായി നടത്തുന്ന യാ്രതകളാണ് ചി്രതത്തിെന്റ ്രപധാന ആകര്‍ഷണം. റസ്റ്റോറന്റില്‍ പുതുതായി ജോലിക്കെത്തുന്ന അയ്‌െസയുെടവീട്ടില്‍ രാ്രതി ഭക്ഷണത്തിനായി നിഹാത് എത്തുേമ്പാള്‍, അവരുെട ഭര്‍ത്താവിെന്റ രൂപവുമായി തനിക്ക് അസാധാരണമായ സാദൃശ്യമുണ്ടെന്ന് അയാള്‍ മനസിലാക്കുന്നു. കുറ്റവാൡയായ അപരെന്റ വ്യക്തിത്വവും രൂപവും നിഹാത് സ്വീകരിക്കുന്ന ഘട്ടത്തില്‍ നാടകീയമായ രംഗങ്ങള്‍ അരേങ്ങറുകയാണ്.  തെഫന്‍ പിര്‍സെലിമൊഗ്ലുവാണ്  സംവിധായകന്‍.

No comments:

Post a Comment