19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 8 December 2014

ചലച്ചിത്രമേള രാജ്യത്തെ ഏറ്റവും മികച്ച മേളയാകണം: മന്ത്രി തിരുവഞ്ചൂര്‍

View/Download: PDF, PMD, DOC
കേരള രാജ്യാന്തര ചലച്ചിത്രമേളയെ മികച്ച പങ്കാളിത്തത്തിലൂടെയും സംഘാടനത്തിലൂടെയും രാജ്യത്തെ ഏറ്റവും മികച്ച മേളയാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് വനം-പരിസ്ഥിതി-സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 19ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്‍  ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ള വ്യക്തികളുടെ സാന്നിധ്യം മേളയെ മികച്ചതാക്കും. നിഷ്പക്ഷമായ വിലയിരുത്തലിന് മികച്ച ജൂറിയാണ് എത്തുന്നത്. കൂടുതല്‍ പണക്കൊഴുപ്പ് കാട്ടാതെ മെച്ചപ്പെട്ട രീതിയില്‍ മേള നടത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മേളയ്ക്കായി നീക്കിവച്ച തുകയില്‍ മിച്ചമുണ്ടുവാകയാണെങ്കില്‍ അത് സിനിമാരംഗത്തുതന്നെ വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ ഡെലിഗേറ്റ് കിറ്റ് എം.എ. ബേബി എംഎല്‍എ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന 10 ഡെലിഗേറ്റ് കൗണ്ടറുകളിലൂടെ പാസ് വിതരണമാരംഭിച്ചു.
ഇത്തവണ മേള കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനാണ് പരിശ്രമിക്കുന്നതെന്നതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കലയോടുള്ള ആത്മാര്‍ഥതയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി സെക്രട്ടറി വി.കെ. ജോസഫ് ആശംസയര്‍പ്പിച്ചു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് , ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് ടി., സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍, ഡെലിഗേറ്റ് സെല്‍ കണ്‍വീനര്‍ ജി.വി. ഹരി തുടങ്ങിയവര്‍ സംസാരിച്ചു. 

No comments:

Post a Comment