19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Thursday 4 December 2014

മാറ്റുകൂട്ടാന്‍ ഓപ്പണ്‍ ഫോറവും സെമിനാറുകളും

രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇത്തവണ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറങ്ങളും സെമിനാറുകളും മേളയെ കൂടുതല്‍ ആകര്‍ഷകമാക്കും. മീറ്റ് ദ ഡയറക്ടര്‍ , ജൂറി ചെയര്‍മാന്‍ ഷിഫെയുമായും സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവ് മാര്‍ക്കോ ബലോക്കിയുമായുള്ള സംവാദം, പാനല്‍ചര്‍ച്ചകള്‍ എന്നിവ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും. 
ഇത്തവണ 12 തിയേറ്ററുകളിലായാണ് ചലച്ചിത്ര പ്രദര്‍ശനം നടക്കുക.   കൈരളി, ശ്രീ,  നിള,  ശ്രീകുമാര്‍, ശ്രീ വിശാഖ്, കലാഭവന്‍, ധന്യ, രമ്യ, ന്യൂ തിയേറ്ററിലെ മൂന്ന് വേദികള്‍, നിശാഗന്ധി എന്നിവിടങ്ങളാണ് വേദികള്‍. 
എല്ലാ ദിവസവും വൈകിട്ട് മൂന്നിന് ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ - 3 ല്‍ നടക്കുന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ സംവിധായകരുമായി മുഖാമുഖം നടത്താനാകും. ഡിസംബര്‍ 14 മുതല്‍ 17 വരെ വൈകിട്ട് അഞ്ചിന് കൈരളി തിയേറ്ററില്‍ പ്രഗത്ഭ സംവിധായകരുമായി സംവാദമുണ്ടാകും. 14 ന് ജൂറിചെയര്‍മാനും ചൈനീസ് സംവിധായകനുമായ ഷിഫെയുമായും 15 ന് സമഗ്രസംഭാവനയ്ക്കുള്ള പുസ്‌കാരജേതാവായ മാര്‍കോ ബലോക്കിയോയുമായും 17 ന് തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലനുമായും സംവാദം നടക്കും. 
16 ന് വൈകിട്ട് അഞ്ചിന് കൈരളി തിയേറ്ററില്‍ നടക്കുന്ന അരവിന്ദന്‍ അനുസ്മരണത്തില്‍ സുമിത്രാ പെരിസ് പങ്കെടുക്കും.  13 മുതല്‍ 16 വരെ ഉച്ചയ്ക്ക് 2.30 ന് ഹോട്ടല്‍ ഹൈസിന്ദില്‍ സെമിനാറുകള്‍ നടക്കും. 13 ന് സ്റ്റാന്‍ ബ്രക്കേജ്: ദി ആക്ട് ഓഫ് സീയിങ് വിത്ത് വണ്‍സ് ഓണ്‍ ഈവ്‌സ് എന്ന വിഷയത്തില്‍ സുരജന്‍ ഗാംഗുലി സംസാരിക്കും. 14 നവ മാധ്യമങ്ങളും സിനിമാ വ്യവസായവും എന്ന വിഷയത്തില്‍ ഉജ്ജ്വല്‍ നിര്‍ഗുധാര്‍ പ്രബന്ധം അവതരിപ്പിക്കും. 15 ന്  അഞ്ജും രാജാബാലി സിനിമാ തിരക്കഥയും ലിംഗസമത്വവും എന്ന വിഷയം അവതരിപ്പിക്കും. 16 ന് ഗോഥെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആര്‍ക്കൈവ് കളക്ഷനെക്കുറിച്ച് സുര്‍ജോഹൈ ചാറ്റര്‍ജി സംസാരിക്കും. 

17 ന് ഉച്ചയ്ക്ക് മൂന്നിന് ടര്‍ക്കിഷ് സിനിമയെ സംബന്ധിച്ച് പാനല്‍ ചര്‍ച്ച കൈരളിയില്‍ നടക്കും. 

No comments:

Post a Comment