19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Friday 5 December 2014

സമഗ്ര സംഭാവന ഇത്തവണ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക്

ചലച്ചിത്രമേളയില്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബല്ലോക്കിയോയ്ക്ക് നല്‍കും. നിരവധി ചലച്ചിത്രമേളകളിലൂടെ പ്രേക്ഷകശ്രദ്ധനേടിയ ഇദ്ദേഹത്തെ നാലാം തവണയാണ് മേളയില്‍ ആദരിക്കുന്നത്്.
'മൈ മദേഴ്‌സ് സ്‌മൈല്‍' എന്ന ചിത്രമാണ് ഇത്തവണ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി മേളയില്‍ പ്രദര്‍ശിപ്പിക്കുക.2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം നിരീശ്വരവാദിയായ ഒരാളുടെ അമ്മയ്ക്ക് വിശുദ്ധപദവി ലഭിക്കമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് പറയുന്നത്. അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചു.
ഇറ്റലിയിലെ ബോബിയോസില്‍ 1939 ല്‍ ജനിച്ച മാര്‍ക്കോ ബല്ലോക്കിയോ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചലച്ചിത്ര പഠനം തുടങ്ങി. 'അബ്ബാസോ ലോസിയോ' (1961) എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ്  സിനിമാലോകത്ത് എത്തിയത്. കമ്മ്യൂണിസ്റ്റ് തത്ത്വങ്ങളില്‍ ആകൃഷ്ടനായി  ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വന്നശേഷമുള്ള ചിത്രങ്ങളിലെല്ലാം രാഷ്ട്രീയം പ്രധാന ഘടകമായിരുന്നു. ബലോക്കിയോയുടെ ചിത്രങ്ങളിലെല്ലാം ഇറ്റലിയുടെ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷവും  പ്രതിഫലിച്ചിരുന്നു. 42ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1965 ല്‍ പുറത്തിറങ്ങിയ വിഖ്യാത ചിത്രം 'ഫിസ്റ്റ്്‌സ് ഇന്‍ ദി പോക്കറ്റ്''ലോകശ്രദ്ധ നേടിക്കൊടുത്തു. ലൊക്കാര്‍നോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ സെയില്‍ അവാര്‍ഡ് ലഭിച്ചു. കുടുംബത്തില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ഈ സിനിമ നിര്‍മ്മിച്ചത്.

'ഡെവിള്‍ ഇന്‍ ദി ഫ്‌ളഷ്', 'ഡോര്‍മന്റ് ബ്യൂട്ടി', 'ഫിസ്റ്റ്്‌സ് ഇന്‍ ദി പോക്കറ്റ്', 'ഗുഡ്‌മോണിങ് നൈറ്റ്', 'സോറല്‍', 'വിന്‍സിയര്‍', 'ദി വെഡ്ഡിങ് ഡയറക്ടര്‍' എന്നീ ചിത്രങ്ങള്‍ കഴിഞ്ഞതവണ മേളയില്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

No comments:

Post a Comment