19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Monday 15 December 2014

അഞ്ചാംദിനം; വിദൂഷകനും വാസ്തുപുരുഷും ദൃശ്യവിരുന്നാകും

മേളയുടെ അഞ്ചാം ദിനമായ ഇന്ന് (ഡിസം.16) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 46 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി സഞ്ജയന്റെ ജീവിതം തിരശീലയിലെത്തിച്ച ചിത്രം 'വിദൂഷകന്‍' ഇന്ന് ആദ്യപ്രദര്‍ശനത്തിനെത്തും. കൈരളിയില്‍ രാവിലെ ഒമ്പതിനാണ് പ്രദര്‍ശനം. മറാത്തി ജീവിത പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സുമിത്രാഭാവെയുടെ വാസ്തുപുരുഷ് വൈകിട്ട് 6.45ന് ശ്രീവിശാഖില്‍ പ്രദര്‍ശിപ്പിക്കും.
മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ മുഹമ്മദ് കോയ സംവിധആനം ചെയ്ത 'ആലിഫ് ആദ്യപ്രദര്‍ശനത്തിനെത്തും. മതവും പുരുഷ മേല്‍ക്കോയ്മയും പ്രമേയമാകുന്ന ചിത്രം 35 കാരിയായ ഫാത്തിമയുടെ  സംഘര്‍ഷഭരിതജീവിതത്തെക്കുറിച്ച് പറയുന്നു. പരിഷ്‌കൃതമെന്ന് സ്വയം അവകാശപ്പെടുന്ന സമൂഹത്തിന്റെ യുക്തിക്കു നിരക്കാത്ത ചെയ്തികളിലേക്ക് ചിത്രം വിരല്‍ചൂണ്ടുന്നു..
കണ്ടംപറ റി മാസ്റ്റര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഡാനിസ് തനോവിക്കിന്റെ 'ഐസ് ഓഫ് വാര്‍', ഹണി അബു ആസാദിന്റെ 'പാരഡൈസ് നൗ' എന്നീ ചിത്രങ്ങള്‍ ആദ്യപ്രദര്‍ശനത്തിനെത്തും. ഹണി അബു ആസാദിന്റെ 'ഐസ് ഓഫ് വാര്‍' ശക്തമായ ചിത്രങ്ങളിലൊന്നാണ്. യുദ്ധം മനുഷ്യഹൃദയങ്ങളിലുണ്ടാക്കുന്ന ചുഴികളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
മനുഷ്യബോംബായി പൊട്ടിച്ചിതറാന്‍ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് 'പാരഡൈസ് നൗ'. ലോകസിനിമാവിഭാഗത്തില്‍ ഇന്ന് 18 ചിത്രങ്ങള്‍. യഥാര്‍ഥ സംഭവത്തിന്റെ അടിസ്ഥാനത്തിലൊരുക്കിയ ചിത്രമാണ് 'നോ വണ്‍സ് ചൈല്‍ഡ്'. ചെന്നായ്ക്കള്‍ക്കിടയില്‍ ജീവിച്ചിരിക്കുന്ന ഒരു ബാലനെ കണ്ടെത്തി മനുഷ്യര്‍ക്കിടയിലേക്ക് പറിച്ചുനാടാന്‍ ശ്രമിക്കുന്ന കുറച്ചുപേരുടെ കഥയാണിത്.

പതിനൊന്നുകാരിയായ ആഞ്ചെലിക്കി പറന്നാള്‍ ദിനത്തില്‍ ബാല്‍ക്കണിയില്‍നിന്നും ചാടിമരിക്കുന്നു. ആത്മഹത്യയാണോ അപകടമരണമാണോ എന്ന് തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴങ്ങുന്നു. പക്ഷെ മരിച്ചുകിടക്കുമ്പോഴും അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ട്. നിഗൂഡതകള്‍ ചുരുള്‍നിവരുകയാണ് അലക്‌സാണ്ട്രോസ് അവ്‌റാനാസിന്റെ 'മിസ് വയലന്‍സി'ല്‍. തുര്‍ക്കി സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും കഥപറയാന്‍ 'പണ്ടോറാസ് ബോക്‌സും' ഇന്നെത്തും.

No comments:

Post a Comment