19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

സ്റ്റാന്‍ ബ്രാക്കേജിന്റെ ചിത്രങ്ങള്‍ കാഴ്ചയുടെ പാഠപുസ്തകം

മുന്‍വിധികളില്ലാത്ത കാഴ്ചയുടെ പാഠപുസ്തകമാണ് സ്റ്റാന്‍ ബ്രാക്കേജിന്റെ ചിത്രങ്ങളെന്ന് കൊളോറാഡെ യൂണിവേഴ്‌സിറ്റി പ്രൊഫസറും സംവിധായകനുമായ സുരഞ്ജന്‍ ഗാംഗുലി പറഞ്ഞു. മേളയോടനുബന്ധിച്ച് ഹൈസെന്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ കാഴ്ചയും നാം വിലയിരുത്തുന്നത് മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ്. ഇതില്‍ നിന്ന് വ്യത്യസ്തമായി സാധാരണ കാഴ്ചകള്‍ വ്യത്യസ്ത കോണിലൂടെ കണ്ട് സൗന്ദര്യം അറിയാന്‍ കഴിയുന്നതെങ്ങനെയെന്നാണ് സ്റ്റാന്‍ ബ്രാക്കേജ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ കാണിച്ചത്.

സ്റ്റാന്‍ ബ്രാക്കേജിന്റെ ഹ്രസ്വചിത്രങ്ങളായ 'ക്രാഡില്‍ ക്യാറ്റ്', 'ഐ ഡ്രീമിങ്' തുടങ്ങിയവ സെമിനാറിനു ശേഷം പ്രദര്‍ശിപ്പിച്ചു. നൈസര്‍ഗികമായ ദൃശ്യങ്ങളുടെ സൗന്ദര്യത്തെയാണ് ബ്രാക്കേജ് തന്റെ ചിത്രങ്ങളിലൂടെ ആവിഷ്‌കരിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

No comments:

Post a Comment