19th IFFK BLOG

(Maintained by IFFK Media Cell)

DOWNLOAD PRESS RELEASES HERE: https://app.box.com/downloadpressrelease

Saturday 13 December 2014

മത്സരവിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു (14 Dec 2014)

രാജ്യന്തര ചലച്ചിത്രമേളയില്‍ ഇന്ന് മത്സരവിഭാഗത്തില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങള്‍ ആദ്യ പ്രദര്‍ശനത്തിനെത്തും. അര്‍ജന്റീനയന്‍ ചിത്രം 'റഫ്യൂജിയാഡോ', മലയാള ചിത്രം 'അസ്തമയം വരെ', ഇറാനിയന്‍ ചിത്രം 'ഒബ്ലിവിയന്‍ സീസണ്‍' എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.
ആഭ്യന്തര കലാപം തകര്‍ത്തെറിഞ്ഞ നാട്ടില്‍ അതിജീവനത്തിനുള്ള മാര്‍ഗം തേടുന്ന ലോറയുടെയും മകന്റെയും കഥ പറയന്ന 'റഫ്യൂജിയാഡോ' 9.15 ന് ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും. സജിന്‍ ബാബു സംവിധാനം ചെയ്ത 'അസ്തമയം വരെ നിര്‍ബന്ധിത പൗരോഹിത്യവൃത്തി വലിച്ചെറിഞ്ഞ് സ്വത്വം തേടി ഒരു യുവാവ് നടത്തുന്ന യാത്രയുടെ കഥപറയുന്നു. ന്യൂ തിയേറ്ററിലെ സ്‌ക്രീന്‍ ഒന്നില്‍ 11.30 നാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

വേശ്യാവൃത്തിയുടെ ഇരുണ്ടലോകം വിട്ടെറിയുന്ന സ്ത്രീ പുതിയൊരു ജീവിതമാണ് കാമുകനിലൂടെ സ്വപ്നം കാണുന്നത്. എന്നാല്‍ പുരുഷാധിപത്യലോകത്ത് പ്രണയം വലിയൊരു തടവറയാണെന്ന് അവള്‍ തിരിച്ചറിയുന്നു. അബ്ബാസ് റാഫി സംവിധാനംചെയ്ത 'ഒബ്ലിവിയന്‍ റീസണ്‍' കൈരളിയില്‍ 2.30 ന് പ്രദര്‍ശിപ്പിക്കും.

No comments:

Post a Comment