പത്തൊന്‍പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസ്സുകള്‍ക്കായുള്ള രജിസ്ട്രേഷന് നാളെ (നവംബര്‍ 27) അവസാനിക്കും. മാധ്യമപ്രതിനിധികള്‍ക്ക് www.iffk.in എന്ന വെബ് സൈറ്റിലൂടെ ഓലൈനായി രജിസ്റ്റര്‍ ചെയ്യാം. ഐ&പി.ആര്.ഡിയുടെയും പി.ഐ.ബിയുടെയും മീഡിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മാധ്യമങ്ങള്‍ക്കു മാത്രമെ പാസ്സുകള്‍ ലഭ്യമാകൂ. സിനിമാ പ്രസിദ്ധീകരണങ്ങള്‍, സിനിമയുമായി ബന്ധപ്പെട്ട് ഓലൈന്‍ പോര്‍ട്ടലുകള്‍ തുടങ്ങിയ മാധ്യമങ്ങള്‍ക്കും മീഡിയ പാസ്സിന് അര്‍ഹതയുണ്ടായിരിക്കും. പാസ്സ് നല്‍കേണ്ടവരുടെ പേരുവിവരങ്ങളടങ്ങിയ കത്തുകള്‍ ബ്യൂറോ ചീഫുമാര്‍ സാക്ഷ്യപ്പെടുത്തി ചലച്ചിത്ര അക്കാദമിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കു മീഡിയാ സെല്ലില്‍ എത്തിക്കേണ്ടതാണ്.
No comments:
Post a Comment